Get Updates
Get notified of breaking news, exclusive insights, and must-see stories!

മുല്ലപ്പെരിയാര്‍: മന്ത്രിതല ചര്‍ച്ച തുടരും

ദില്ലി: മുല്ലപ്പെരിയാര്‍ നദീജലപ്രശ്നം പരിഹരിക്കുന്നതിനായി കേന്ദ്ര ജലവിഭവമന്ത്രി സെയ്ഫുദ്ദീന്‍ സോസിന്റെ മധ്യസ്ഥതയില്‍ കേരളത്തിന്റെയും തമിഴ്നാടിന്റെയും മുഖ്യമന്ത്രിമാര്‍ ബുധനാഴ്ച ദില്ലിയില്‍ ചര്‍ച്ച നടത്തി. രണ്ടാഴ്ചയ്ക്കകം മന്ത്രിതല ചര്‍ച്ച തുടരാന്‍ മുഖ്യമന്ത്രിമാരുടെ ചര്‍ച്ചയില്‍ തീരുമാനമായി.

ചര്‍ച്ചയില്‍ തമിഴ്നാട് കടുത്ത നിലപാടാണ് സ്വീകരിച്ചത്. പഴയ അണക്കെട്ടിനു പകരം പുതിയതു നിര്‍മ്മിക്കുകയെന്ന കേരളത്തിന്റെ ആവശ്യം ചര്‍ച്ചയില്‍ തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധി നിരാകരിച്ചു. കേന്ദ്രജലവിഭവ മന്ത്രാലയത്തിന്റെ ആസ്ഥാനമായ ശ്രമശക്തി ഭവനിലാണ് ചര്‍ച്ച നടന്നത്.

ഇപ്പോഴത്തെ അണക്കെട്ടിന് വേണ്ടത്ര ഉറപ്പുണ്ടെന്നും കരാര്‍ മാറ്റിയെഴുതേണ്ട ആവശ്യമില്ലെന്നുമുള്ള നിലപാട് കരുണാനാധി ചര്‍ച്ചയില്‍ ആവര്‍ത്തിച്ചു. തമിഴ്നാട്ടിലെ അഞ്ചു ജില്ലകള്‍ വെള്ളത്തിനായി മുല്ലപ്പെരിയാറിനെ ആശ്രയിക്കുന്നതിനാല്‍ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തിലെ മൂന്ന് ജില്ലയിലെ ജനങ്ങളുടെ ജീവന് അപകടമുണ്ടാകുമെന്ന ആശങ്ക തമിഴ്നാട് മനസ്സിലാക്കുന്നു. അത് മാനിച്ചുകൊണ്ടു മാത്രമേ നടപടിയെടുക്കൂ. കേരളം കൊണ്ടുവന്ന ഡാം സുരക്ഷാ നിയമം നിയമവിരുദ്ധമാണ് അതിനാല്‍ നിയമം ഉടന്‍ പിന്‍വലിക്കണം-കരുണാനിധി വ്യക്തമാക്കി.

മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനു പുറമെ ജലവിഭവമന്ത്രി എന്‍.കെ പ്രേമചന്ദ്രനും ചര്‍ച്ചയില്‍ പങ്കെടുത്തു. ചീഫ് സെക്രട്ടറി ലിസി ജേക്കബ്, ജലവിഭവ പ്രിന്‍സിപ്പല്‍ സെക്രട്ടറി സിയന്‍ ചാറ്റര്‍ജി, നിയമസെക്രട്ടറി പി.എസ് ഗോപിനാഥന്‍, മുന്‍ ചീഫ് എന്‍ജിനീയര്‍ എം.കെ പരമേശ്വരന്‍ നായര്‍, ജലവിഭവവകുപ്പ് ചീഫ് എന്‍ജിനീയര്‍മാരായ കെ. ദിവാകരന്‍, എന്‍.ശശി, കെഎസ്ഇബി ചീഫ് എന്‍ജിനീയര്‍ ബി.എസ് രാധാകൃഷ്ണന്‍, സെസ് ഡയറക്ടര്‍ ഡോ.എം. ബാവ എന്നിവരാണ് കേരളത്തെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്ത ഉന്നത ഉദ്യോഗസ്ഥര്‍.

തമിഴ്നാട്ടില്‍ നിന്നും മുഖ്യമന്ത്രി കരുണാനിധിയ്ക്കുപുറമെ ജലവിഭവ മന്ത്രി ദുരൈമുരുകരന്‍, ചീഫ് സെക്രട്ടറി എന്നിവരുള്‍പ്പെട്ട ആറംഗ സംഘമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+