Get Updates
Get notified of breaking news, exclusive insights, and must-see stories!

മുല്ലപ്പെരിയാര്‍ പ്രശ്നം: മുഖ്യമന്ത്രിതല ചര്‍ച്ച ബുധാഴ്ച ദില്ലിയില്‍

ദില്ലി: മുല്ലപ്പെരിയാര്‍ പ്രശ്നപരിഹാരത്തിനായി കേന്ദ്ര ജലവിഭവമന്ത്രി സെയ്ഫുദ്ദീന്‍ സോസിന്റെ മധ്യസ്ഥതയില്‍ കേരളവും തമിഴ്നാടും തമ്മിലുള്ള മുഖ്യമന്ത്രിതല ചര്‍ച്ച ബുധനാഴ്ച നടക്കും.

ജലവിഭവമന്ത്രാലയത്തിന്റെ ആസ്ഥാനമായ ശ്രമശക്തി ഭവനില്‍ രാവിലെ 10.30ന് ചര്‍ച്ചയാരംഭിക്കും. ചര്‍ച്ചയില്‍ പ്രശ്നത്തിന് പരിഹാരം കണ്ടെത്താനായേയ്ക്കുമെന്ന് ഇരുമുഖ്യമന്ത്രിമാരും പ്രതീക്ഷ പ്രകടിപ്പിച്ചു.

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടു നിര്‍മ്മിക്കുകയെന്ന നിര്‍ദ്ദേശമായിരിക്കും കേരളം പ്രധാനമായി മുന്നോട്ടുവെയ്ക്കുക. ജലനിരപ്പുയര്‍ത്തരുത്, അണക്കെട്ട് സംരക്ഷണത്തിന് കേന്ദ്രസേനയെ വിന്യസിക്കരുത് എന്നിവയും കേരളത്തിന്റെ മുഖ്യആവശ്യങ്ങളാണ്.

ചര്‍ച്ചയില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ സംബന്ധിച്ച് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനും ജലവിഭവമന്ത്രി എന്‍.കെ പ്രേമചന്ദ്രനും ചൊവ്വാഴ്ച പലവട്ടം ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്.

ഇവരെക്കൂടാതെ ചീഫ് സെക്രട്ടറി ലിസി ജേക്കബ്, ജലവിഭവ പ്രിന്‍സിപ്പല്‍ സെക്രട്ടറി സിയന്‍ ചാറ്റര്‍ജി, നിയമസെക്രട്ടറി പി.എസ് ഗോപിനാഥന്‍, മുന്‍ ചീഫ് എന്‍ജിനീയര്‍ എം.കെ പരമേശ്വരന്‍ നായര്‍, ജലവിഭവവകുപ്പ് ചീഫ് എന്‍ജിനീയര്‍മാരായ കെ. ദിവാകരന്‍, എന്‍.ശശി, കെഎസ്ഇബി ചീഫ് എന്‍ജിനീയര്‍ ബി.എസ് രാധാകൃഷ്ണന്‍. സെസ് ഡയറക്ടര്‍ ഡോ.എം. ബാവ എന്നിവരാണ് കേരളത്തെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുക്കുക.

തമിഴ്നാട്ടില്‍ നിന്നും മുഖ്യമന്ത്രി കരുണാനിധിയ്ക്കുപുറമെ ജലവിഭവ മന്ത്രി ദുരൈമുരുകരന്‍, ചീഫ് സെക്രട്ടറി എന്നിവരുള്‍പ്പെട്ട ആറംഗ സംഘമാണ് ചര്‍ച്ചയ്ക്കായി ദില്ലിയില്‍ എത്തിയിട്ടുള്ളത്.

ഇവരോടൊപ്പം തമിഴ്നാടിനെ പ്രതിനിധീകരിച്ച് കേന്ദ്രമന്ത്രി ദയാനിധി മാരന്‍ ചര്‍ച്ചിയില്‍ പങ്കെടുക്കുന്ന കാര്യം ഇതേവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അദ്ദേഹം ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് തമിഴ്നാട് നേരത്തെ അറിയിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+