മുല്ലപ്പെരിയാര്‍: ആശങ്ക വേണ്ടെന്ന് വി.എസ്
ദില്ലി: മുല്ലപ്പെരിയാറില്‍ നിലവിലെ സ്ഥിതി തുടരുമെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. ദില്ലിയില്‍ തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ജലനിരപ്പ് ഉയര്‍ത്തുമെന്ന ആശങ്ക വേണ്ട. ചര്‍ച്ച ഫലപ്രദമായിരുന്നുവെന്നും പുതിയ അണക്കെട്ട് നിര്‍മിക്കണമെന്ന നിര്‍ദ്ദേശമാണ് കേരളം മുന്നോട്ട് വച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പുതിയ അണക്കെട്ട് വേണമെന്ന നിര്‍ദ്ദേശം തമിഴ്നാട് തള്ളികളഞ്ഞിട്ടില്ല. അതേസമയം ജലനിരപ്പ് ഉയര്‍ത്തണമെന്ന ആവശ്യം അംഗീകരിക്കാന്‍ കേരളം തയാറായില്ല. ഒരു സമവായം ഉണ്ടാകാത്ത സാഹചര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്ന് തീരുമാനിക്കുകയായിരുന്നു. കേരളത്തിലെ 35 ലക്ഷത്തോളം ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ട ചുതമല സംസ്ഥാനത്തിനുണ്ട്. ഇരു സംസ്ഥാനങ്ങളിലെയും ജലവിഭവ മന്ത്രിമാര്‍ തമ്മില്‍ നടത്തുമെന്നും കൂടുതല്‍ ചര്‍ച്ചകള്‍ മുഖ്യമന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications