ദത്തിന് ആയുധമെത്തിച്ചതിന് സിനിമാനിര്‍മാതാവ് കുറ്റക്കാരന്‍
മുംബൈ: 1993ലെ മുംബൈ ബോംബ് സ്ഫോടനത്തിന മുമ്പായി ബോളിവുഡ് താരം സഞ്ജയ് ദത്തിന് ആയുധങ്ങളെത്തിച്ചുകൊടുത്തതില്‍ ചലച്ചിത്ര നിര്‍മാതാവ് സാമിര്‍ ഹിംഗോറയും മോട്ടോര്‍ ട്രെയ്നിഗ് സ്കൂള്‍ ഉടമ ഇബ്രാഹിം മൂസ എന്ന ബാബ ചൗഹാനും ഉള്‍പ്പെടെ മൂന്നു പേര്‍ കുറ്റക്കാരാണെന്ന് ടാഡ കോടതി കണ്ടെത്തി.
സഞ്ജയുടെ സുഹൃത്ത് കേര്‍സി അഡാജെനിയ നല്‍കിയ ഒമ്പത് എംഎം പിസ്റല്‍ കൈവശം വച്ചതിന് റസി മുല്ലയും കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു.
നിര്‍മാതാവ് സാമിര്‍ ഹിംഗോറയ്ക്കെതിരെ ഗൂഢാലോചന കുറ്റമാണ് കോടതി ചുമത്തിയിരിക്കുന്നത്. ദുബായിലെ ഒരു യോഗത്തില്‍ പങ്കെടുത്തിനു ശേഷം ദാവൂദ് ഇബ്രാഹിമിന്റെ സഹോദരന്‍ അനീസ് ഇബ്രാഹിമിന്റെ നിര്‍ദേശ പ്രകാരം സഞ്ജയിന് ആയുധങ്ങളെത്തിച്ചുകൊടുത്തുവെന്നതാണ് കുറ്റം.












Click it and Unblock the Notifications