തിരുവമ്പാടി: കോടതി അഭിപ്രായം ആരാഞ്ഞു
കൊച്ചി: ഡിസംബര്‍ നാലിന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തിരുവനമ്പാടി മണ്ഡലത്തില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള പൊലീസ് സേനയെ വിന്യസിക്കുന്നതു സംബന്ധിച്ചം ഹൈക്കോടതി സര്‍ക്കാറിന്റെയും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെയും അഭിപ്രായം ആരാഞ്ഞു.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി അന്യസംസ്ഥാന പൊലീസിനെ വിന്യസിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് തിരുവമ്പാടിയിലെ യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മറ്റി അധ്യക്ഷന്‍ എ. അരവിന്ദന്‍ സമര്‍പ്പിച്ച ഹര്‍ജിയിന്മേലാണ് ഹൈക്കോടതി സര്‍ക്കാരിന്റെയും തിരഞ്ഞെടുപ്പ് കമ്മിഷന്റെയും അഭിപ്രായം തേടിയത്.
വോട്ടെടുപ്പിലെ കൃത്രിമത്വം തടയാനായി പോളിംഗ് ബൂത്തുകളില്‍ വേണ്ടത്ര വീഡിയോ ക്യാമറകള്‍ സ്ഥാപിക്കണമെന്നും അരവിന്ദന്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
തിരുവമ്പാടിയില്‍ മന്ത്രിമാര്‍ വോട്ടര്‍മാര്‍ക്ക് തെറ്റായ വാഗ്ദാനങ്ങല്‍ നല്‍കുക വഴി നിയമലംഘനം നടത്തുന്നുണ്ടെന്നും അവര്‍ പങ്കെടുക്കുന്ന യോഗങ്ങളില്‍ നിന്ന് മാധ്യമങ്ങളെ അകറ്റി നിര്‍ത്തുകയാണെന്നും അദ്ദേഹം ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
ജസ്റിസ് ജെ.ബി കോശി, കെ. പത്മനാഭന്‍ നായര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് ചൊവ്വാഴ്ച ഹര്‍ജി പരിഗണിച്ചത്.












Click it and Unblock the Notifications