Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടുക്കി റിസര്‍വോയറില്‍ ജലനിരപ്പ് ഉയര്‍ന്നു

തിരുവനന്തപുരം: ഇടുക്കി ഡാം റിസര്‍വോയറിലെ ജലനിരപ്പില്‍ നേരിയ ഉയര്‍ച്ചയുണ്ടായതായി കേന്ദ്ര ജല കമ്മിഷന്‍ അറിയിച്ചു.

ഔദ്യോഗിക കണക്കു പ്രകാരം നവംബര്‍ 27ന് അവസാനിച്ച ആഴ്ചയില്‍ റിസര്‍വോയറിലെ ജലനിരപ്പ് 2382.58അടിയില്‍ നിന്നും 2385.68 അടിയായാണ് ഉയര്‍ന്നത്.

ഇതോടൊപ്പം തന്നെ കല്ലട യിലെയും അടമലയാര്‍ അണക്കെട്ടിലെയും ജലനിരപ്പ് താണിട്ടുണ്ടെന്നും ജല കമ്മിഷന്‍ അറിയിപ്പില്‍ പറയുന്നു. കല്ലടയിലെ ജലനിരപ്പ് 380.48 അടിയില്‍ നിന്നും 379.92അടിയായും ഇടമലയാര്‍ അണക്കെട്ടില്‍ 552.62 അടിയില്‍ നിന്നും 552.59അടിയായുമാണ് കുറഞ്ഞിട്ടുള്ളത്.

2005ല്‍ ഇതേസമയത്ത് കല്ലട, ഇടമലയാര്‍ റിസര്‍വോയറുകളിലെ ജലനിരപ്പ് യഥാക്രമം 06.07അടിയും 17.36അടിയും ഉയര്‍ന്നിരുന്നു. ഇടുക്കിയിലാവട്ടെ 07.86 അടി കുറയുകയും ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+