Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ദൂരൂഹത: ഐസക്

കോഴിക്കോട്: മുന്‍ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് നടപ്പാക്കിയ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ ദൂരൂഹതയുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക്. പദ്ധതിയെക്കുറിച്ച് സമഗ്രമായ അന്വേഷം നടത്തണമെന്നും കോഴിക്കോട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി ആവശ്യപ്പെട്ടു.

ധനവകുപ്പു പോലും അറിയാതെയാണ് സംസ്ഥാനത്തിന്റെ പൊതുപണം ഒരു സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയ്ക്ക് ക്രമവിരുദ്ധമായി നല്‍കാന്‍ മുന്‍ യുഡിഎഫ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ധനകാര്യ സംബന്ധമായ ഈ ഉത്തരവിന് അടിസ്ഥാനമായ ഫയല്‍ ധനവകുപ്പു കണ്ടിട്ടില്ല. ഇതിനെക്കുറിച്ച് വ്യക്തമായ മറുപടി നല്‍കാന്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ബാധ്യസ്ഥനാണ്- ധനമന്ത്രി പറഞ്ഞു.

കെഎസ്ടിപി പദ്ധതി സംബന്ധിച്ച വിവാദത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ മുന്‍ പൊതുമരാമത്ത് മന്ത്രി മുനീറിന് കഴിയില്ലെന്നും കരാറും വായ്പയുമടക്കമുള്ള എല്ലാ തീരുമാനങ്ങളും എടുത്തത് മുന്‍ സര്‍ക്കാരിന്റെ കാലത്താണെന്നും ഐസക് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+