മാറാട് റിപ്പോര്‍ട്ട്: സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ്
കൊച്ചി: മാറാട് കമ്മിഷന്‍ റിപ്പോര്‍ട്ടിലെ ചില പരാമര്‍ശങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ ടി.ഒ.സൂരജും എന്‍ഡിഎഫ് സെക്രട്ടറി നസറുദ്ദീന്‍ എളമരവും നല്‍കിയ ഹര്‍ജികളില്‍ സര്‍ക്കാരിന് നോട്ടീസ് അയക്കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.
സൂരജ് വര്‍ഗീയമായി പ്രവര്‍ത്തിച്ചുവെന്ന് സംശയിക്കാതിരിക്കാന്‍ ന്യായമില്ലെന്ന റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ നീക്കാനാണ് സൂരജ് ഹര്‍ജി നല്‍കിയത്. എന്‍ഡിഎഫിനെതിരായ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് നസറുദ്ദീന്‍ എളമരത്തിന്റെ ഹര്‍ജി.
കേസ് കോടതി ഡിസംബര്‍ ആറിലേക്കു മാറ്റി.












Click it and Unblock the Notifications