Get Updates
Get notified of breaking news, exclusive insights, and must-see stories!

മുല്ലപ്പെരിയാര്‍: മനുഷ്യ തടയണ തീര്‍ത്തു

ഇടുക്കി: മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ഉടന്‍ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ പെരിയാറില്‍ മനുഷ്യ തടയണ തീര്‍ത്ത് പ്രതിഷേധിച്ചു.

ബിജെപി ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ സമരം. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തിയ ബിജെപി പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയ ശേഷമാണ് പെരിയാര്‍ നദിയിലിറങ്ങി മനുഷ്യ തടയണ തീര്‍ത്തത്.

തടയണ സമരത്തിന് ശേഷം നടന്ന പൊതു സമ്മേളനം ബിജെപി ദേശീയ സമിതിയംഗം സി.കെ. പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബലക്ഷയത്തെക്കുറിച്ച് അന്താരാഷ്ട്ര നിലവാരമുള്ള ഏജന്‍സിയെക്കൊണ്ട് പഠനം നടത്താന്‍ തയാറാകണമെന്ന് പത്മനാഭന്‍ ആവശ്യപ്പെട്ടു.

അണക്കെട്ടിന്റെ ബലക്ഷയത്തെക്കുറിച്ച് തമിഴ്നാട്ടിലെ ജനങ്ങള്‍ക്ക് അറിയില്ലെന്നും അത് ബോധ്യപ്പെടുത്താന്‍ തമിഴ്നാട് സര്‍ക്കാര്‍ തയാറാകണമെന്നും പത്മനാഭന്‍ ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+