പാര്‍ലമെന്റില്‍ വ്യാജ ബോംബ് ഭീഷണി
ദില്ലി: വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് പാര്‍ലമെന്റിലുണ്ടായ ബോംബ് ഭീഷണി വ്യാജമാണെന്ന് തെളിഞ്ഞു. പാര്‍ലമെന്റിന്റെ അനക്സില്‍ വിഐപി ഗേറ്റിന് സമീപത്തായി അനാഥമായിക്കിടക്കുന്ന ബാഗ് കണ്ടെത്തിയതാണ് ആശങ്കയ്ക്കിടയാക്കിയത്.
നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിലെ ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി ബാഗിനുള്ളിലെ വസ്തുക്കള്‍ പരിശോധിച്ചതിനെത്തുടര്‍ന്നാണ് ഭീഷണിയില്ലെന്ന് സ്ഥിരീകരിച്ചത്. ഭീഷണിയെത്തുടര്‍ന്ന് സിആര്‍പിഎഫില്‍നിന്നും വന്‍സംഘവും പാര്‍ലമെന്റിന്റെ എല്ലാ കവാടങ്ങളിലും ജാഗ്രത പാലിക്കുന്നുണ്ട്.
ശീതകാല സമ്മേളനം നടക്കുന്ന സമയമായതിനാല്‍ പാര്‍ലമെന്റില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications