Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവമ്പാടി: മന്ത്രിമാര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കി

ദില്ലി: തിരുവമ്പാടി നിയമസഭാ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട് കേന്ദ്ര, സംസ്ഥാന മന്ത്രിമാര്‍ക്കായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചു.

തിരുവമ്പാടിയിലെ തിരഞ്ഞെടുപ്പ് പ്രചാരണവും ഔദ്യോഗിക പരിപാടികളും തമ്മില്‍ ബന്ധിപ്പിക്കരുതെന്നതാണ് കമ്മിഷന്റെ പ്രധാന നിര്‍ദ്ദേശം.

ഒട്ടേറെ കേന്ദ്ര, സംസ്ഥാന മന്ത്രിമാര്‍ തിരുവമ്പാടിയില്‍ പ്രചാരണം നടത്തുന്നത് കമ്മിഷന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതിനെത്തുടര്‍ന്നാണ് പെരുമാറ്റച്ചട്ട ലംഘനം ഉണ്ടാവരുതെന്ന് നിര്‍ദ്ദേശിക്കുന്നതെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ ബി.ശ്രീനിവാസ് കമ്മിഷന് വേണ്ടി ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കി.

പ്രശ്നത്തെ കമ്മിഷന്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും അറിയിപ്പില്‍ പറയുന്നുണ്ട്. ഔദ്യോഗിക ജോലികല്‍ കഴിഞ്ഞാല്‍ മന്ത്രിമാര്‍ തലസ്ഥാനത്തേയ്ക്ക് മടങ്ങണം. തിരഞ്ഞെടുപ്പുള്ള ജില്ലയില്‍ സ്വകാര്യ സന്ദര്‍ശനങ്ങള്‍ മാത്രമേ നടത്താന്‍ പാടുള്ളു. ഇത്തരം സന്ദര്‍ശനങ്ങള്‍ തലസ്ഥാനത്തു തുടങ്ങി അവിടെത്തന്നെ അവസാനിക്കുകയും വേണം.

ഔദ്യോഗിക ജോലിയ്ക്കായി യാത്രചെയ്യുമ്പോള്‍ തിരഞ്ഞെടുപ്പുള്ള ജില്ലയിലൂടെ കടന്നുപോയാല്‍ അവിടങ്ങളിലെ രാഷ്ട്രീയ പരിപാടികളില്‍ പങ്കെടുക്കരുത്. തിരഞ്ഞെടുപ്പുള്ള ജില്ലയിലെ ഉദ്യോഗസ്ഥരെ ആരെയും മറ്റു ജില്ലകളിലേയ്ക്കു യോഗങ്ങള്‍ക്കായി പോലും വിളിക്കരുത്.

തിരഞ്ഞെടുപ്പുള്ള സ്ഥലങ്ങളില്‍ സ്വകാര്യ സന്ദര്‍ശനം നടത്തുന്ന മന്ത്രിമാരുമായി ഉദ്യോഗസ്ഥര്‍ ഇടപെട്ടാല്‍ സര്‍വ്വീസ് ചട്ടലംഘനമാകും. സ്വകാര്യ സന്ദര്‍ശനം നടത്തുന്ന മന്ത്രിമാര്‍ വാഹനങ്ങള്‍ക്കു മുകളില്‍ ചുവപ്പു ലൈറ്റും സൈറണും ഉപയോഗിക്കാന്‍ പാടില്ല- ഇയാണ് കമ്മിഷന്‍ മുന്നോട്ടുവെച്ച മറ്റുപ്രധാന നിര്‍ദ്ദേശങ്ങള്‍.

കമ്മിഷന്‍ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനും ജലവിഭവ മന്ത്രി എന്‍.കെ പ്രേമചന്ദ്രനും ദില്ലിയില്‍ നടന്ന മുല്ലപ്പെരിയാര്‍ ചര്‍ച്ചയ്ക്കുശേഷം തിരുവനന്തപുരത്തേയ്ക്കു മടങ്ങി. കോഴിക്കോട് വഴി തിരുവമ്പാടിയ്ക്കു പോകാനായിരുന്നു ആദ്യ തീരുമാനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+