ഇന്റര്‍നെറ്റ് കഫേകളില്‍ തിരിച്ചറിയല്‍ കാര്‍ഡ്
മലപ്പുറം: സംസ്ഥാനത്തെ ഇന്റര്‍നെറ്റ് കഫെ ഉപഭോക്താക്കള്‍ക്ക് സൈബര്‍ സുരക്ഷാ കാര്‍ഡുകള്‍ നല്‍കാന്‍ ഇന്റര്‍നെറ്റ് കഫെ അസോസിയേഷന്‍ തീരുമാനിച്ചു.
വര്‍ദ്ധിച്ചുവരുന്ന സൈബര്‍ കുറ്റകൃത്യങ്ങല്‍ തടയുക എന്നഉദ്ദേശത്തോടെയാണ സൈബര്‍ കാര്‍ഡുകള്‍ നല്‍കാന്‍ അസോസിയേഷന്‍ തീരുമാനിച്ചിരിക്കുന്നത്. പദ്ധതി മലപ്പുറം ജില്ലയിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുക.
കാര്‍ഡ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബര്‍ 16ന് എസ്പി തരുണ്‍ കുമാര്‍ നിര്‍വ്വഹിക്കും. കഫെകളിലെത്തുന്നവര്‍ തിരിച്ചറിയല്‍ രേഖകള്‍ കൊണ്ടുവന്നാല്‍ത്തന്നെ അവയുടെ ആധികാരികത കഫെ ഉടമകള്‍ക്ക് പരിശോധിക്കാന്‍ സാധിക്കാറില്ല.
ഈ പ്രശ്നം മറികടക്കാനാണ് ഉപഭോക്താക്കളുടെ വിലാസവും മറ്റു വിശദാംശങ്ങളും പരിശോധിച്ച് തിരിച്ചറിയില്‍ കാര്‍ഡ് നല്‍കുന്നത്. കാര്‍ഡില്‍ രേഖപ്പെടുത്തുന്ന കോഡ് നമ്പര്‍ ഉപയോഗിച്ച് ഉപഭോക്താവിന്റെ വിവരങ്ങളും പടവും നെറ്റുവഴി കഫെകളില്‍ ലഭ്യമാകും.
ഇതുകൂടാതെ സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളും കുട്ടികളും നെറ്റ് ഉപയോഗിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിയ്ക്കുക, കഫെകളിലെ ഉയരം കൂടിയ ക്യാബിനുകള്‍ ഒഴിവാക്കുക, സിഡി ഡ്രൈവുകള്‍ എടുത്തുമാറ്റുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും അസോസിയേഷന്‍ നടപ്പാക്കും.
ഈ പദ്ധതി ആവിഷ്കരിക്കുന്നതിന്റെ ഭാഗമായി കഫെ ഉടമകള്‍ക്കായി ബോധവല്‍ക്കരണ സെമിനാര്‍ നടത്തുമെന്ന് അസോസിയേഷന്‍ ഭാരവാഹികളള്‍ അറിയിച്ചു.












Click it and Unblock the Notifications