Get Updates
Get notified of breaking news, exclusive insights, and must-see stories!

കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ജയമാല

തിരുവനന്തപുരം: ശബരിമല അയ്യപ്പ വിഗ്രഹത്തില്‍ തൊട്ടുവെന്ന അവകാശവാദവുമായി ബന്ധപ്പെട്ട കേസില്‍ ക്രിമിനല്‍ നടപടിക്രമങ്ങളില്‍ നിന്നും തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കന്നഡ നടി ജയമാല ദേവസ്വം മന്ത്രി ജി.സുധാകരന് കത്തെഴുതി.

വിവാദങ്ങള്‍ക്ക് പരസ്യമായി മാപ്പ് പറയണമെന്നും കാര്യങ്ങള്‍ ക്രൈംബ്രാഞ്ചിനെ ബോധ്യപ്പെടുത്തിയാല്‍ മതിയെന്നും സുധാകരന്‍ മറുപടി നല്‍കി.

ശബമരിമലയില്‍ ദേവപ്രശ്നം നടത്തിയ ദേവജ്ഞന്‍ പരപ്പനങ്ങാടി ഉണ്ണികൃഷ്ണ പണിക്കരെ തനിക്ക് നേരത്തെ അറിയാമായിരുന്നുവെന്നും എന്നാല്‍ ശബരിമല വിവാദവുമായുള്ള ഗൂഢാലോചനയില്‍ തനിക്ക് പങ്കില്ലെന്നും ജയമാല കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ മാസമാണ് ജയമാല സുധാകരന് കത്തയച്ചത്. ഉണ്ണികൃഷ്ണ പണിക്കര്‍ തന്നെ കരുവാക്കി ഗുഢാലോചന നടത്തുകയായിരുന്നുവെന്നും ജയമാല പറയുന്നു.

എന്നാല്‍ അയ്യപ്പവിഗ്രഹത്തെ തൊട്ടുവെന്ന വിവാദത്തെക്കുറിച്ച് കത്തില്‍ ഒന്നും പറയുന്നില്ല. ശബരിമല വിഗ്രഹത്തില്‍ തൊട്ടുവെന്നത് വിശ്വാസ യോഗ്യമല്ലെന്ന് സുധാകരന്‍ നല്‍കിയ മറുപടിയില്‍ പറയുന്നു.നിരപരാധിത്വം കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെയാണ് ബോധ്യപ്പെടുത്തേണ്ടതെന്നും ദേവസ്വം മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+