കിണറുകളില്‍ വിഷം കലര്‍ത്തുന്ന രാഷ്ട്രീയം
ചെറുവത്തൂര്‍: രാഷ്ട്രീയവൈരാഗ്യം തീര്‍ക്കാന്‍ എതിരാളികളുടെ കിണറുകളില്‍ വിഷം കലര്‍ത്തുന്നത് ചെറുവത്തൂരില്‍ പതിവാകുന്നു.
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പ് സമയത്ത് പുത്തിലോട്ടെ ഒരു ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിലെ കിണറില്‍ വിഷം കലര്‍ത്തിയത് സിപിഎം പ്രാദേശികഘടകത്തില്‍ ഒരു പിളര്‍പ്പിന് വഴിവച്ചിരുന്നു.
രാഷ്ട്രീയപക തീര്‍ക്കാന്‍ ഈ പ്രാകൃതമായ മാര്‍ഗം സ്വീകരിക്കുന്നത് ചെറുവത്തൂരില്‍ തുടരുകയാണ്. ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍പ്രസിഡന്റും എന്‍സിപി നേതാവുമായ മലപ്പില്‍ സുകുമാരന്റെ വീട്ടിലെ കിണറില്‍ തിങ്കളാഴ്ച രാത്രി വിഷം കലര്‍ത്തി. ഡിഐസിയില്‍ പ്രവര്‍ത്തിച്ചിരുന്നു സുകുമാരന്‍ ലയനത്തെ തുടര്‍ന്നാണ് എന്‍സിപിയിലെത്തിയത്.
സമീപത്തെ പത്തോളം കുടുംബങ്ങള്‍ ഉപയോഗിക്കുന്ന കിണറിലാണ് വിഷം കലര്‍ത്തിയത്. കീടനാശിനിയാണ് കിണറിലെ വെള്ളത്തില്‍ കലര്‍ത്തിയതെന്ന് പരിശോധനയില്‍ കണ്ടെത്തി.












Click it and Unblock the Notifications