ലോകായുക്ത വിധിക്കെതിരെ ശക്തന്‍ ഹര്‍ജി നല്‍കി
കൊച്ചി: ഗതാഗത മന്ത്രിയായിരിക്കെ കെഎസ്ആര്‍ടിസിയിലെ ജീവനക്കാരുടെ സ്ഥലംമാറ്റത്തില്‍ എന്‍.ശക്തന്‍ ഇടപെട്ടുവെന്ന ലോകായുക്തയുടെ കണ്ടെത്തലിനെതിരെ ശക്തന്‍ ഹര്‍ജി നല്‍കി.
കെഎസ്ആര്‍ടിസി എംപ്ലോയീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ.കെ.ദിവാകരനാണ് ലോകായുക്തയില്‍ ഇതു സംബന്ധിച്ച് പരാതി നല്‍കിയിരുന്നത്. ജീവനക്കാരുടെ സ്ഥലംമാറ്റം സംബന്ധിച്ച പരാതി അനുവദിക്കാന്‍ ലോകായുക്തക്ക് അധികാരമില്ലെന്ന് ശക്തന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
ബസ് ടയറുകളുടെ റീട്രേഡിംഗിന് സാമഗ്രികള്‍ നല്‍കിയ അനീക്കല്‍ റബ്ബേഴ്സ് എന്ന സ്ഥാപനത്തിന് തുക നല്‍കിയതു സംബന്ധിച്ച ക്രമക്കേടില്‍ ശക്തന്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ലോകായുക്ത കണ്ടെത്തിയിരുന്നു. കെഎസ്ആര്‍ടിസി സ്റാന്റിംഗ് കൗണ്‍സലുമായി ആലോചിച്ചതിനു ശേഷമാണ് തുക നല്‍കിയതെന്ന് ശക്തന്‍ ഹര്‍ജിയില്‍ വ്യക്തമാക്കി.












Click it and Unblock the Notifications