വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍ ടാങ്കര്‍ ലോറി പണിമുടക്ക്
കൊച്ചി: സംസ്ഥാനത്തെ ടാങ്കര്‍ ലോറികള്‍ വ്യാഴാഴ്ച അര്‍ദ്ധരാത്രി മുതല്‍ പണിമുടക്കും. സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിക്കുന്നതിന് കൂടുതല്‍ സാവകാശം നല്‍കാത്ത സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.
ടാങ്കര്‍ ലോറികളില്‍ സ്പീഡ്ഗവര്‍ണര്‍ ഘടിപ്പിക്കുന്നത് അശാസ്ത്രീയമാണെന്നും ഹൈറേഞ്ചുകളിലേക്ക് പോകുന്ന ലോറികള്‍ കയറാനാകാതെ നിന്നുപോകുന്നതായും കേരള ടാങ്കര്‍ ലോറി ഓണേഴ്സ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ജേക്കബ് മാണി പറഞ്ഞു.
സംസ്ഥാനത്തെ 1500ഓളം ടാങ്കര്‍ ലോറികളാണ് ഓട്ടം നിര്‍ത്തിവയ്ക്കുന്നത്.












Click it and Unblock the Notifications