ടോം വധം: ഒന്നും രണ്ടും പ്രതികള്‍ക്ക് ജീവപര്യന്തം
തൃശ്ശൂര്‍: കോളിളക്കം സൃഷ്ടിച്ച ടോം വധക്കേസിലെ ഒന്നും രണ്ടും പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു.
തൃശ്ശൂര്‍ പുതുക്കാട് ചീരമ്പന്‍ ജയ്സണ്‍, തൊട്ടപ്പറമ്പില്‍ സജയന്‍ എന്നിവരെയാണ് തൃശ്ശൂര്‍ ഫാസ്റ് ട്രാക്ക് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. മൂന്നാം പ്രതിയായ കൊല്ലൂര്‍ ക്രസ്റഫര്‍ നഗര്‍ പല്ലിശ്ശേരി റോബിനെ കോടതി വെറുതെവിട്ടു.
മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച വളരെ ക്രൂരമായ ഒരു കൊലപാതകമാണിതെന്ന് വിധി പുറപ്പെടുവിച്ചുകൊണ്ട് കോടതി അഭിപ്രായപ്പെട്ടു.
2005 സെപറ്റംബര്‍ രണ്ടാം തീയതിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. തൃശൂരിലെ ചിറ്റിലപ്പള്ളി ജോസിന്റെ കാര്‍ 70,000 രൂപയ്ക്ക് കോയമ്പത്തൂരില്‍ കൊണ്ടു പോയി പൊളിച്ച് വില്‍ക്കാനായി എത്തിയതായിരുന്നു പ്രതികള്‍.
ഇവര്‍ ജോസിന്റെ മകന്‍ ടോമിനെയും കൂടെകൂട്ടി. കോയമ്പത്തൂരിലേക്ക് പോകുന്ന വഴിയില്‍ വച്ച് കാര്‍ തട്ടിയെടുത്തശേഷം ടോമിനെ കൊല്ലുകയായിരുന്നു. ജയ്സണ്‍ ടോമിന്റെ കഴുത്തില്‍ കയര്‍കൊണ്ട് മുറുക്കുകയും സജയന്‍ ടോമിന്റെ വായിലേക്ക് സയനൈഡ് ഇടുകയും ചെയ്യുകയാണുണ്ടായത്. പിറ്റേ ദിവസം പാലക്കാട് കഞ്ചിക്കോട്ടുള്ള കാനയില്‍ നിന്നുമാണ് ടോമിന്റെ മൃതദേഹം കണ്ടെത്തിയത്.
പ്രതികളെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടു പോയി. കേസില്‍ മൊത്തം 61 സാക്ഷികളെ വിസ്തരിക്കുകയും 97 രേഖകള്‍ ഹാജരാക്കുകയും ചെയ്തിരുന്നു .












Click it and Unblock the Notifications