സിന്ധു ജോയിയ്ക്കും സ്വരാജിനും ജാമ്യമില്ലാ വാറന്റ്
തിരുവന്തപുരം: ഡിപിഐ ഓഫീസ് ഉപരോധിച്ച കേസില്‍ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് സിന്ധു ജോയിയ്ക്കും സെക്രട്ടറി എം. സ്വരാജിനും ജാമ്യമില്ലാ വാറന്റ്.
മാര്‍ച്ച് മാസത്തില്‍ നടത്തിയ ഡിപിഐ ഓഫീസ് ഉപരോധത്തിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ ദേഹോപദ്രവമേല്‍പ്പിച്ച് ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ അടിച്ചുതകര്‍ത്തു എന്നാണ് പ്രോസിക്യൂഷന്‍ കേസ്.
ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് എസ്. സോമനാണ് വാറന്റ് പുറപ്പെടുവിച്ചത്. സ്വരാജിനെതിരെ നേരത്തേ തന്നെ വാറന്റുണ്ടായിരുന്നു.
ബുധനാഴ്ച കോടതിയില്‍ ഹാജരാകാത്തതിനെത്തുടര്‍ന്നാണ് മറ്റ് നാല് പ്രതികള്‍ക്കുമെതിരെ വാറന്റ് പുറപ്പെടുവിച്ചത്. കേസ് ജനുവരിയിലേയ്ക്ക് മാറ്റിവെച്ചിരിക്കുകയാണ്.












Click it and Unblock the Notifications