മംഗലാപുരത്ത് ബിജെപി നേതാവ് കൊല്ലപ്പെട്ടു
മംഗലാപുരം: മംഗലാപുരത്തു നിന്നും പന്ത്രണ്ട് കിലോമീറ്റര്‍ അകലെയുള്ള കുളായിയില്‍ ബിജെപി നേതാവ് കൊല്ലപ്പെട്ടു.
പാര്‍ട്ടിയുടെ മുല്‍ക്കി മേഖലാ ജനറല്‍ സെക്രട്ടറി സുകാനന്ദ ഷെട്ടി(45)യാണ് കൊല്ലപ്പെട്ടത്. കാറിലെത്തിയ സംഘം ഷെട്ടിയെ വെട്ടുകയായിരുന്നുവെന്ന് പൊലീസ് സൂപ്രണ്ട് ബി ജയാന്ദ് അറിയിച്ചു.
പരിക്കുകളോടെ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ഏറെ വൈകാതെ മരണം സംഭവിക്കുകയായിരുന്നു.
കൊലപാതകത്തിനുള്ള കാരണം വ്യാക്തമായിട്ടില്ല. സംഭവത്തെത്തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. മംഗലാപുരം നഗരത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപനത്തിന് സാധ്യതയുണ്ടെന്നറിയുന്നു.












Click it and Unblock the Notifications