കൊലക്കേസ്: നവജ്യോത് സിംഗ് സിദ്ദു കുറ്റക്കാരനാണെന്ന് കോടതി
ദില്ലി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം നവജ്യോത് സിംഗ് സിദ്ദു കൊലക്കേസില്‍ കുറ്റക്കാരനാണെന്ന് ഹരിയാന-പഞ്ചാബ് ഹൈക്കോടതി വിധിച്ചു. ശിക്ഷ ഡിസംബര്‍ 6 ബുധനാഴ്ച പ്രഖ്യാപിക്കും.
പതിനെട്ടുവര്‍ഷം മുമ്പ് 1988ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പട്യാലയിലെ സ്റേറ്റ് ബാങ്ക് ഓഫീസിന് പുറത്ത് വാഹനം പാര്‍ക്കുചെയ്യുന്നതിനെച്ചൊല്ലിയുണ്ടായ വഴക്കിനൊടുവില്‍ ഗുര്‍ണം സിംഗ് എന്നയാളെ സിദ്ദു മര്‍ദ്ദിക്കുകയും തുടര്‍ന്ന് ഇയാള്‍ മരിക്കുകയുമായിരുന്നു.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 304ാം വകുപ്പ് പ്രകാരമാണ് വിധി. കുറഞ്ഞത് 10വര്‍ശം തടവും കൂടിയത് ജീവപര്യന്തവും വിധിക്കാവുന്നതാണ് ഈ വകുപ്പ്.
അമൃത്സറില്‍ നിന്നുള്ള ബിജെപി പാര്‍ലമെന്റ് അംഗം കൂടിയായ സിദ്ദുവിനെ ഇതേകേസില്‍ 1999ല്‍ പട്യാല കോടതി വെറുതെ വിട്ടിരുന്നു.
ഇതിനെതിരെ പഞ്ചാബ് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വിധി. 1983മുതല്‍ സിദ്ദു ഇന്ത്യന്‍ ക്രിക്കറ്റ് ടിമില്‍ അംഗമായിരുന്നു.












Click it and Unblock the Notifications