തിരഞ്ഞെടുപ്പ് ജനവിരുദ്ധ നയങ്ങള്‍ക്കുള്ള മറുപടിയാകും: ആന്റണി
കോഴിക്കോട്: തിരുവമ്പാടി ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കേണ്ടത് ഇടതു സര്‍ക്കാറിനെ മാറ്റാനല്ല മറിച്ച് സര്‍ക്കാറിന്റെ തെറ്റായ നയങ്ങള്‍ മാറ്റാനാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി എ. കെആന്റണി.
വെള്ളിയാഴ്ച തിരുവമ്പാടിയില്‍ തിരഞ്ഞെടുപ്പ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാരത്തില്‍ കയറുന്നതിനുമുമ്പ് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളെല്ലാം മറന്നുകളഞ്ഞ സര്‍ക്കാറിന് ഒരു ഓര്‍മ്മപ്പെടുത്തല്‍ നല്‍കാന്‍വേണ്ടിയുള്ളതാവണം തിരഞ്ഞെടുപ്പ്---ആന്റണി അഭിപ്രായപ്പെട്ടു.
കെ. കരുണാകരനും മുരളീധരനും ഉള്‍പ്പെടുന്ന എന്‍സിപിയോടുള്ള നിലപാട് എന്താണെന്ന് തിരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ വ്യക്തമാക്കണം.
തിരുവമ്പാടി തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പഴയതുപോലെ കരുണാകരനെയും മകനെയും ചവിട്ടി പുറത്താക്കുമോ എന്നറിയാന്‍ ജനങ്ങള്‍ക്ക് താല്‍പര്യമുണ്ടാകും- അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications