കെ.എം മാണിയ്ക്കെതിരായ തിരഞ്ഞെടുപ്പ് ഹര്‍ജി ഹൈക്കോടതി തള്ളി
കൊച്ചി: കേരളകോണ്‍ഗ്രസ്(എം) നേതാവും മുന്‍മന്ത്രിയുമായ കെ.എം മാണിയ്ക്കെതിരെ സമര്‍പ്പിച്ച തിരഞ്ഞെടുപ്പ് ഹര്‍ജി ഹൈക്കോടതി തള്ളി.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എതിര്‍സ്ഥാനാര്‍ത്ഥിയായിരുന്ന എന്‍സിപിയിലെ മാണി സി കാപ്പനാണ് മാണിയ്ക്കെതിരെ ഹര്‍ജി നല്‍കിയിരുന്നത്.
യുഡിഎഫ് മന്ത്രിസഭയില്‍ മന്ത്രിയായിരിക്കെ ടൂറിസം വകുപ്പിന് കാല്‍ലക്ഷത്തോളം രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടാക്കിയെന്ന കാര്യം മറച്ചുവെച്ച് മാണി പാലാ മണ്ഡലത്തില്‍ നിന്നും തിരഞ്ഞെടുപ്പില്‍ മത്സരിച്ചുവെന്നാണ് ഹര്‍ജിക്കാരന്റെ വാദം.
ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന് കോടതി അറിയിച്ചു. ഹൈക്കോടതി വിധിയ്ക്കെതിരെ സുപ്രിം കോടതിയെ സമീപിക്കുമെന്ന് മാണി സി കാപ്പന്റെ അഭിഭാഷകര്‍ അറിയിച്ചു.












Click it and Unblock the Notifications