തിരുവമ്പാടിയില്‍ ഇടതിനെ തുണയ്ക്കുമെന്ന് താമരാക്ഷന്‍
കോഴിക്കോട്: തിരുവമ്പാടി ഉപതിരഞ്ഞെടുപ്പില്‍ ആര്‍എസ്പി(ബോള്‍ഷെവിക്) ഇടതുമുന്നണിയെ പിന്തുണയ്ക്കുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി എ.വി താമരാക്ഷന്‍ അറിയിച്ചു.
ഇടതുമുന്നണിയില്‍ ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം പൂര്‍ണ്ണമായി നിറവേറ്റാന്‍ കഴിഞ്ഞ ആറുമാസത്തെ ഭരണത്തിന് കഴിഞ്ഞിട്ടില്ല.
ആറുമാസമെന്നത് ഭരണത്തെ വിലയിരുത്താന്‍ കുറഞ്ഞ സമയമാണ്. ഭരണ കക്ഷിയിലെ സ്ഥാനാര്‍ത്ഥി എംഎല്‍എ ആയാല്‍ മാത്രമേ തിരുവമ്പാടിയ്ക്കു നേട്ടമുണ്ടാകൂ -താമരാക്ഷന്‍ അഭിപ്രായപ്പെട്ടു.
സിപിഎം കഴിഞ്ഞാല്‍ ഇടതുമുന്നണിയിലെ എറ്റവും വലിയ പാര്‍ട്ടിയായി എന്‍സിപി മാറിയിരിക്കുകയാണ്. കരുണാകരന്‍ പോന്നതോടെ കോണ്‍ഗ്രസ്സിന് ആത്മാവ് നഷ്ടപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications