സ്പീഡ് ഗവര്‍ണര്‍: ടാങ്കര്‍ ലോറികള്‍ സമരം തുടങ്ങി
കൊച്ചി: സ്പീഡ്ഗവര്‍ണര്‍ ഘടിപ്പിക്കണമെന്ന സുപ്രിം കോടതിയുടെ കര്‍ശനനിര്‍ദ്ദേശത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ ടാങ്കര്‍ ലോറി ഉടമകള്‍ നടത്തുന്ന സമരം വ്യാഴാഴ്ച അര്‍ദ്ധരാത്രി ആരംഭിച്ചു.
ടാങ്കര്‍ ലോറി ഓണേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിലാണ് ഉടമകള്‍ സര്‍വ്വീസ് നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിച്ചത്. സുപ്രിം കോടതി നിര്‍ദ്ദേശത്തില്‍ സര്‍ക്കാര്‍ വേണ്ടനിലപാട് സ്വീകരിച്ചില്ലെന്നും ഫെഡറേഷന്‍ ആരോപണം ഉന്നയിച്ചിട്ടുണ്ട്.
ലോറികള്‍ ഓട്ടം നിര്‍ത്തിയതോടെ ചരക്കു നീക്കം നിലച്ചിരിക്കുകയാണ്. ഐഒസി, ബിപിസിഎല്‍, കൊച്ചിന്‍ റിഫൈനറി തുടങ്ങിേയ കേന്ദ്രങ്ങില്‍ നിന്നും എണ്ണയുമായി ആയിരത്തഞ്ഞൂറോളം ടാങ്കറുകളാണ് ദിനം പ്രതി സര്‍വ്വീസ് നടത്തിക്കൊണ്ടിരുന്നത്. ഇത് നിലച്ചതോടെ അമ്പലമുകള്‍ വ്യവസായ മേഖല ഏതാണ്ട് നിശ്ചലമായിരിക്കുകയാണ്.
സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിക്കാന്‍ സുപ്രിം കോടതി 2007 ഫെബ്രുവരി 20വരെ സമയപരിധി നല്‍കിയിട്ടുണ്ടെങ്കിലും നിലവില്‍ വാഹനങ്ങളുടെ ടെസ്റ് നടത്തുമ്പോള്‍ സ്പീഡ് ഗവര്‍ണര്‍ ആവശ്യമാണ്.












Click it and Unblock the Notifications