Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരഞ്ഞെടുപ്പ് തിങ്കളാഴ്ച: തിരുവമ്പാടി പ്രചാരണച്ചൂടില്‍

കോഴിക്കോട്: ഉപതിരഞ്ഞെടുപ്പിന് മൂന്നു ദിവസം മാത്രം ബാക്കിനില്‍ക്കേ തിരുവമ്പാടി പ്രചാരണത്തിന്റെ ചൂടില്‍. അവസാനഘട്ടമായപ്പോഴേയ്ക്കും ഇരുമുന്നണികളും അങ്ങേയറ്റത്തെ ആത്മവിശ്വാസത്തോടെയാണ് പ്രചാരണം നടത്തുന്നത്.

ശനിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെ പ്രചാരണം അവാനിക്കും. തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്. അവസാനത്തെ മണിക്കൂറുകള്‍ വേണ്ടത്ര പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ശനിയാഴ്ച വൈകുന്നേരം വരെ കഠിനാദ്ധ്വാനം ചെയ്യുകയെന്ന നിലപാടിലാണ് ഇരുപക്ഷവും.

കുടുംബയോഗങ്ങളില്‍ത്തുടങ്ങിയ പ്രചാരണ പരിപാടികള്‍ ഇപ്പോള്‍ പൊതുവേദികളില്‍ ശക്തിപ്രാപിക്കുകയാണ്. ഇടതുപക്ഷസ്ഥാനാര്‍ത്ഥി ജോര്‍ജ് എം തോമസിനുവേണ്ടി ആറുമാസത്തെ ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് മുഖ്യമന്ത്രി അച്യുതാനന്ദനടക്കമുള്ള പത്തുമന്ത്രിമാര്‍ പ്രചാരണം കൊഴുപ്പിക്കുമ്പോള്‍ ആറുമാസം കൊണ്ട് ഇടതുമുന്നണി വരുത്തിവെച്ച പാളിച്ചകളും ന്യൂനപക്ഷനിലപാടുകളും മുന്‍നിര്‍ത്തി യുഡിഎഫും ഒപ്പത്തിനൊപ്പം മുന്നേറുകയാണ്.

യുഡിഎഫിന്റെ ലീഗ് സ്ഥാനാര്‍ത്ഥിയ്ക്കുവേണ്ടി പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളും കേന്ദ്ര പ്രതിരോധമന്ത്രി എ. കെ ആന്റണിയും ശനിയാഴ്ച മണ്ഡലത്തില്‍ പ്രചാരണത്തിനെത്തുന്നുണ്ട്. പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടിയും കെപിസിസി പ്രസിഡന്റ് ചെന്നിത്തലയുമടക്കം യുഡിഎഫിന്റെ പ്രമുഖ നേതാക്കളെല്ലാം ലീഗ് സ്ഥാനാര്‍ത്ഥി വി.എം ഉമ്മറിനുവേണ്ടി സജീവമായി രംഗത്തുണ്ട്.

ഇടതുമുന്നണിയുടെ എന്‍സിപിയോടുള്ള നിലപാട് ആശങ്കകളുണ്ടാക്കിയിരുന്നുവെങ്കിലും അത് ദൂരീകരിക്കാനെന്നവണ്ണം എന്‍സിപി നേതാവ് കെ.കരുണാകരന്‍ പ്രചാരണ പരിപാടികളുമായി ശനിയാഴ്ച മണ്ഡലത്തിലെത്തുമെന്ന് അറിയിപ്പുണ്ട്.

തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ എന്‍സിപിയെ മുന്നണിയില്‍ നിലനിര്‍ത്തുന്നത് സംബന്ധിച്ച് സമ്മര്‍ദ്ദം ചെലുത്തുമെന്നും അതുകൊണ്ട് വോട്ടര്‍മാരുടെ ആശങ്കകള്‍ മാറ്റാന്‍ കെ. കരുണാകരനെ ഉടന്‍ പ്രചാണരംഗത്തെത്തിച്ച് വോട്ടുകള്‍ ഉറപ്പാക്കണമെന്നും സിപിഎം നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ടത്രേ.

അങ്ങേയറ്റത്തെ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും അടിയൊഴുക്കുകള്‍ക്കുള്ള സാധ്യത തള്ളിക്കളായാന്‍ ഇരുമുന്നണികള്‍ക്കുമാവില്ല. മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി ഗിരീഷ് തേവള്ളിയ്ക്കുവേണ്ടിയും നല്ലനിലയില്‍ പ്രചാരണം നടക്കുന്നുണ്ട്. മണ്ഡലത്തില്‍ എത്രത്തോളം സ്വാധീനമുണ്ടെന്ന് വിലയിരുത്താനുള്ള അവസരമെന്ന നിലയിലാണ് പാര്‍ട്ടി തിരഞ്ഞെടുപ്പിനെ സമീപിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+