Get Updates
Get notified of breaking news, exclusive insights, and must-see stories!

2006ല്‍ കേരളത്തില്‍ 146 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു

ദില്ലി: കേരളത്തില്‍ 2006ല്‍ മാത്രം 146 കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായി കേന്ദ്ര കൃഷി സഹമന്ത്രി കാന്തിലാല്‍ ഭൂരിയ രാജ്യസഭയെ അറിയിച്ചു.

കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലേതിലും കൂടുതല്‍ കര്‍ഷകാത്മഹത്യകളാണ് 2006ല്‍ കേരളത്തിലുണ്ടായത്. 2003ല്‍ 74ഉം 2004ല്‍ 135ഉം 2005ല്‍ 120ഉം കര്‍ഷക ആത്മഹത്യകളാണ് കേരളത്തിലുണ്ടായത്.

മഹാരാഷ്ട്രയില്‍ 1228കര്‍ഷകരാണ് 2006ല്‍ ആത്മഹത്യ ചെയ്തത്. രാജ്യത്ത് 31 കര്‍ഷക ആത്മഹത്യാ മേഖലകള്‍ തിരിച്ചറിഞ്ഞതായി മന്ത്രി വ്യക്തമാക്കി. കേരളം, ആന്ധ്ര പ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലായാണ് കര്‍ഷക ആത്മഹത്യാ മേഖലകള്‍ തിരിച്ചറിഞ്ഞത്.

കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍ മൂലം കഷ്ടത്തിലായ കര്‍ഷകരെ പുനരധിവസിപ്പിക്കാന്‍ 16,978.69 കോടി രൂപയുടെ പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+