Get Updates
Get notified of breaking news, exclusive insights, and must-see stories!

മുല്ലപ്പെരിയാര്‍: ഡിസംബര്‍ നാലിന് ഉപരോധം

കോയമ്പത്തൂര്‍: മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേരളത്തിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ച് ഡിസംബര്‍ നാലിന് ഒരു ദിവസത്തെ സാമ്പത്തിക ഉപരോധം നടത്താന്‍ പെരിയാര്‍ ദ്രാവിഡര്‍ കഴകം(പിഡികെ) തീരുമാനിച്ചു.

തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് ചരക്കുമായി വരുന്ന വാഹനങ്ങള്‍ തടഞ്ഞുകൊണ്ടാണ് ഉപരോധം നടത്തുകയെന്ന് പിഡികെ വൃത്തങ്ങള്‍അറിയിച്ചു.

കേരള-തമിഴ്നാട് അതിര്‍ത്തിപ്രദേശങ്ങളായ കോയമ്പത്തൂര്‍, കുമ്പം, ചെങ്കോട്ട എന്നിവിടങ്ങളില്‍ കാലത്ത് ഒമ്പത് മണിമുതല്‍ വൈകീട്ട് ആറ് വരെയായിരിക്കും ഉപരോധം നടത്തുക.

വിവിധ സ്ഥലങ്ങളിലായി നടത്തുന്ന ഉപരോധ സമരത്തില്‍ പിഡികെയ്ക്കൊപ്പം എംഡിഎംകെ, ഡിപിഐ, പിഎംകെ, കൊങ്കു യൂത്ത് ഫെഡറേഷന്‍ എന്നീ സംഘടനകളും പങ്കെടുക്കുന്നുണ്ട്.

കുമ്പത്തു നടക്കുന്ന ഉപരോധത്തില്‍ തമിഴ് നാഷണലിസ്റ് മൂവ്മെന്റ് നേതാവ് പി. നെടുമാരന്‍ പങ്കെടുക്കും. പച്ചക്കറികളും മുട്ടയുമടക്കമുള്ള ഭക്ഷ്യവസ്തുക്കള്‍ കയറ്റി കേരളത്തിലേയ്ക്കുവരുന്ന വാഹനങ്ങളാണ് സമരക്കാര്‍ തടയുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+