സിദ്ദു പുതിയ രാജിക്കത്ത് നല്‍കി
ദില്ലി: കൊലക്കേസില്‍ കുറ്റക്കാരനാണെന്ന് വിധിക്കപ്പെട്ട നവ്ജോത് സിംഗ് സിദ്ദു ലോക്സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിക്ക് ശനിയാഴ്ച പുതിയ രാജിക്കത്ത് നല്‍കി. കത്തിന്റെ രൂപം സാങ്കേതികമായി ശരിയല്ലെന്നതിനാല്‍ വെള്ളിയാഴ്ച നല്‍കിയ രാജിക്കത്ത് സ്പീക്കര്‍ നിരസിച്ചതിനെ തുടര്‍ന്നാണിത്.
സ്പീക്കറുടെ നിലപാടിനെ തുടര്‍ന്ന് രാജിക്കത്തെഴുതി നല്‍കാന്‍ തയ്യാറല്ലെന്ന് സിദ്ദു കടുംപിടുത്തം പിടിച്ചിരുന്നെങ്കിലും ശനിയാഴ്ച അദ്ദേഹം പുതിയ കത്ത് സ്പീക്കര്‍ക്ക് അയയ്ക്കുകയായിരുന്നു.
ആദ്യം നല്‍കിയ കത്തില്‍ പഴയൊരു കേസില്‍ താന്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചതിനെ തുടര്‍ന്ന് ധാര്‍മിക കാരണങ്ങളാല്‍ താന്‍ രാജി വയ്ക്കുകയാണെന്നാണ് എഴുതിയിരുന്നത്. ശനിയാഴ്ച നല്‍കിയ പുതിയ കത്തില്‍ രാജിയുടെ കാരണമെന്തെന്ന് പറയുന്നില്ല.
സഭാചട്ട പ്രകാരം നിശ്ചിത രൂപത്തിലാണ് സഭാംഗം രാജി നല്‍കേണ്ടത്. ഈ ചട്ടം അനുസരിച്ച് കത്തില്‍ രാജിയുടെ കാരണം പരാമര്‍ശിക്കാന്‍ പാടില്ല.












Click it and Unblock the Notifications