ബിജെപി ഭാരവാഹികളുടെ ആദ്യപട്ടികയായി
തിരുവനന്തപുരം: ബിജെപി സംസ്ഥാന ഭാരവാഹികളുടെ ആദ്യ പട്ടിക പുറത്തിറങ്ങി. കെ.ആര്‍.ഉമാകാന്തന്‍, എ.എം.രാധാകൃഷ്ണന്‍, എം.കെ.രമേശ് എന്നിരാണ് ജനറല്‍ സെക്രട്ടറിമാര്‍. പി.പി. മുകുന്ദന്‍ പക്ഷത്തിന് മുന്‍തൂക്കമുള്ള പട്ടികയാണ് പുറത്തിറക്കിയിരിക്കുന്നത്.
മടിക്കൈ കുമാരന്‍, കെ.പി. ശ്രീശന്‍, വി.മുരളീധരന്‍, പള്ളിയറ രാമന്‍ എന്നിവരെയാണ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായി നിയോഗിച്ചിരിക്കുന്നത്. അഞ്ച് വൈസ് പ്രസിഡന്റുമാരില്‍ ഒരാളുടെ പേര് പിന്നീട് നിശ്ചയിക്കും.
ദിനചന്ദ്രന്‍ മാസ്റര്‍, പി.എന്‍.വേലായുധന്‍, ഉണ്ണികൃഷ്ണന്‍, നളിനി ശങ്കരമംഗലം എന്നിവരാണ് സെക്രട്ടറിമാര്‍. കൃഷ്ണാനന്ദ പൈ ട്രഷററായി തുടരുമെന്നാണ് സൂചന. 60 അംഗ നിര്‍വാഹസമിതികളെ രണ്ടാം പട്ടികയില്‍ പ്രഖ്യാപിക്കും.












Click it and Unblock the Notifications