ചെങ്ങന്നൂരില്‍ ഹര്‍ത്താലിനിടെ ആക്രമണം
പത്തനംതിട്ട: ചെങ്ങന്നൂരില്‍ കെഡിപി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടയിലുണ്ടായ ആക്രമണത്തില്‍ പോലീസുകാര്‍ക്ക് പരുക്കേറ്റു.
ട്രാഫിക് എസ്ഐ രാജു ഉള്‍പ്പെടെയുള്ള നാല് പൊലീസുകാര്‍ക്കാണ് പരുക്കേറ്റത്. നാലുപേരെയും താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഹര്‍ത്താലിനോടനുബന്ധിച്ച് വാഹനം തടയാന്‍ ശ്രമിച്ച കെഡിപി പ്രവര്‍ത്തകരെ തടയുന്നതിനിടെ ഇവര്‍ക്ക് കമ്പി വടികൊണ്ട് അടിയേല്‍ക്കുകയായിരുന്നു. ആക്രമണത്തെത്തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി.
ഹര്‍ത്താലിന് ആഹ്വാം നല്‍കിയിരുന്നതിനാല്‍ ശനിയാഴ്ച രാവിലെ നിരത്തിലിറങ്ങിയ വാഹനങ്ങള്‍ പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. വെള്ളാവൂരിലും മേടപ്പടയിലും രണ്ടു വാഹനങ്ങള്‍ക്കു നേരെ ഹര്‍ത്താല്‍ അനുകൂലികള്‍ കല്ലെറിഞ്ഞു. ഓട്ടോയില്‍ യാത്രചെയ്തവര്‍ക്കുനേരെയും ആക്രമണം നടത്തിയിട്ടുണ്ട്.
ഉച്ചയോടെ ചെങ്ങന്നൂരില്‍ സ്ഥിതി സാധാരണ നിലയിലായിട്ടുണ്ട്. കെഎസ്അര്‍ടിസി ബസുകള്‍ ഓടിത്തുടങ്ങി.












Click it and Unblock the Notifications