പ്രവേശനം പുനക്രമീകരിക്കണം: ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്തെ സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ എന്‍ജിനീയറിംഗ് കോളജുകളിലെ പ്രവേശനം പുനക്രമീകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
പ്രവേശനത്തിനായി ഹയര്‍ ഓപ്ഷന്‍ നല്‍കിയതില്‍ ക്രമക്കേടുണ്ടായി എന്നാരോപിച്ചുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കോടതി പുനക്രമീകരണത്തിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
പ്രവേശനം സംബന്ധിച്ച പരാതികളില്‍ ഒരു മാസത്തിനകം തീരുമാനമുണ്ടാക്കണമെന്ന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയോടും പ്രവേശന പരീക്ഷാ കമ്മിഷണറോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
കൂടുതല്‍ മാര്‍ക്ക് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞ ഓപ്ഷന്‍ നല്‍കി എന്നായിരുന്നു പരാതി. ഇത് സംബന്ധിച്ച എല്ലാ പരാതികളും ആറാഴ്ചയ്ക്കകം തീര്‍പ്പാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
നിലവില്‍ പ്രവേശനം നേടിക്കഴിഞ്ഞവരുടെ സീറ്റുകള്‍ നഷ്ടപ്പെടും എന്ന സ്ഥിതിയുണ്ടെങ്കില്‍ കൂടുതല്‍ സീറ്റുകള്‍ ആരംഭിക്കുന്നതിന്റെ സാധ്യത പരിശോധിക്കണമെന്ന് കോടതി പറഞ്ഞു.
സ്വാശ്രയ നിമയത്തിന്റെ പരിധിയില്‍ വരുന്ന എല്‍ബിഎസ്. ഐഎച്ച്ആര്‍ഡി, മറ്റ് സര്‍ക്കാര്‍ സ്വാശ്രയ കോളജുകള്‍ തുടങ്ങിയവയില്‍ പ്രവേശനം നേടിയവര്‍ക്കും പുതിയ ഉത്തരവ് ബാധകമാണ്. ജസ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായരാണ് ഹര്‍ജി പരിഗണിച്ച് വിധി പുറപ്പെടുവിച്ചത്.












Click it and Unblock the Notifications