അട്ടപ്പാടിയില്‍ സ്വര്‍ണ നിക്ഷേപം കണ്ടെത്തി
തിരുവനന്തപുരം: പാലക്കാട് ജില്ലയിലെ അട്ടപ്പാടി മേഖലയില്‍ പുതിയ സ്വര്‍ണ നിക്ഷേപം കണ്ടെത്തി. ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡെക്കാന്‍ ഗോള്‍ഡ് മൈന്‍ നടത്തിയ പര്യവേഷണത്തിലാണ് അട്ടപ്പാടി ആദിവാസി മേഖലയില്‍ സ്വര്‍ണ നിക്ഷേപമുള്ളതായി കണ്ടെത്തിയത്.
കഴിഞ്ഞ ഒരു വര്‍ഷമായി ഈ കമ്പനി അട്ടപ്പാടി മേഖലയില്‍ പര്യവേഷണം നടത്തിവരുകയാണ്. പുതിയ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ വിശദമായ പരീക്ഷണങ്ങള്‍ നടത്തുമെന്ന് ഡക്കാന്‍ ഗോള്‍ഡ് മൈന്‍സിന്റെ ചീഫ് ജിയോളജിസ്റ് വി.എന്‍ വാസുദേവ് പറഞ്ഞു.
ഒരു ടണ്‍ സ്വര്‍ണ അയിരില്‍ നിന്ന് 13.8 ഗ്രാം സ്വര്‍ണം ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. ആദായകരമായി പ്രവര്‍ത്തിക്കാവുന്ന സ്വര്‍ണസാന്ദ്രതായാണിതെന്നും വാസുദേവ് വ്യക്തമാക്കി.
ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ 1962ല്‍ മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ മേഖലയില്‍ സ്വര്‍ണ നിക്ഷേപം കണ്ടെത്തിയിരുന്നു. എന്നാല്‍ അത് ആദായകരമായി ഖനനം ചെയ്യാന്‍ കഴിയാത്ത രൂപത്തിലുള്ളതായിരുന്നു.
എന്നാല്‍ അതിനെ അപേക്ഷിച്ച് അട്ടപ്പാടിയിലേത് ലാഭകരമായി ഖനനം ചെയ്യാന്‍ കഴിയുന്നതായതിനാല്‍ അത് കേരളത്തിന് നേട്ടമുണ്ടാക്കും. കര്‍ണാടകം, ആന്ധ്ര പ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം ഡെക്കാന്‍ ഗോള്‍ഡ് മൈന്‍ പ്രവര്‍ത്തിക്കുന്നുണ്ട്.












Click it and Unblock the Notifications