സമരം ചെയ്യുന്ന ലോറികള്‍ പിടിച്ചെടുത്ത് സര്‍വ്വീസ് നടത്തും: കോടിയേരി
തിരുവനന്തപുരം: സമരം ചെയ്യുന്ന ടാങ്കര്‍ ലോറികള്‍ പിടിച്ചെടുത്ത് സര്‍വ്വീസ് നടത്തുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു.
ശനിയാഴ്ച രാവിലെ നടന്ന മന്ത്രിതല യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമരവുമായി ബന്ധപ്പെട്ട് ഗതാഗതമന്ത്രി മാത്യു ടി. തോമസിന്റെ അധ്യക്ഷതയില്‍ മോണിറ്ററിംഗ് കമ്മറ്റി രൂപീകരിക്കാനും നിരത്തിലിറങ്ങുന്ന ലോറികള്‍ക്ക് സംരക്ഷണം നല്‍കാനും യോഗം തീരുമാനിച്ചിട്ടുണ്ട്.
മോണിറ്ററിംഗ് കമ്മറ്റിയില്‍ ഗതാഗത മന്ത്രിക്ക് പുറമേ ഗതാഗതവകുപ്പ് കമ്മിഷണര്‍, ആഭ്യന്തര വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍, ഒരു ഓയില്‍ കമ്പനിയുടെ പ്രതിനിധി എന്നിവരായിരിക്കും കമ്മിറ്റി അംഗങ്ങള്‍. യോഗത്തില്‍ മാത്യു ടി തോമസ് , ഭക്ഷ്യമന്ത്രി സി. ദിവാകരന്‍ എന്നിവര്‍ പങ്കെടുത്തു.
സമരം ഒത്തുതീര്‍പ്പാക്കുന്നതിന്വേണ്ടി ഗതാഗത സെക്രട്ടറി ജിജി തോംസണ്‍ വെള്ളിയാഴ്ച വൈകീട്ട് ലോറി ഉടമകളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സമരത്തിനെതിരെ നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രിമാര്‍ യോഗം ചേര്‍ന്നത്.












Click it and Unblock the Notifications