ടാങ്കര്‍ ലോറി സമരം: ചര്‍ച്ച പരാജയം
തിരുവനന്തപുരം: സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിക്കുന്നത് നിര്‍ബന്ധമാക്കുന്നതിനെതിരെ ടാങ്കര്‍ ലോറിയുടമകള്‍ നടത്തിവരുന്ന സമരം ഒത്തുതീര്‍പ്പിക്കാന്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. സമരം രണ്ടാം ദിവസമായ ശനിയാഴ്ചയും തുടരുകയാണ്.
ടാങ്കര്‍ ലോറിയുടമകളുടെ പ്രതിനിധികളുമായി ഗതാഗത സെക്രട്ടറി ജിജിം തോംസാണ് ചര്‍ച്ച നടത്തിയത്. സ്പീഡ് ഗവര്‍ണര്‍ നിര്‍ബന്ധമാക്കണമെന്ന സുപ്രിം കോടതി വിധി നടപ്പാക്കുന്ന കാര്യത്തില്‍ പിന്നോക്കം പോകാനാവില്ലെന്ന് ഗതാഗത സെക്രട്ടറി ചര്‍ച്ചയില്‍ വ്യക്തമാക്കി. സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിക്കുന്നതിന് ഒരു മാസത്തെ സമയം വേണമെന്ന ലോറിയുടമകളുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം ലോറിയുടമകളെ അറിയിച്ചു.
പണിമുടക്ക് തുടരുന്നതോടെ രൂക്ഷമായ ഇന്ധനക്ഷാമമായിരിക്കും നേരിടേണ്ടിവരിക. പെട്രോള്‍, ഡീസല്‍ വില കുറയ്ക്കുന്നതറിഞ്ഞ് മിക്ക പമ്പുകളിലും കുറഞ്ഞ ഇന്ധനം മാത്രമേ വാങ്ങിവച്ചിട്ടുള്ളൂ.












Click it and Unblock the Notifications