കരുണാകരന്‍ തിരുവമ്പാടിയിലെത്തി
കോഴിക്കോട്: തിരുവമ്പാടി ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിവസമായ ശനിയാഴ്ച എന്‍സിപി നേതാവ് കെ.കരുണാകരന്‍ പ്രചാരണത്തിനായി മണ്ഡലത്തിലെത്തി.
ഈ തിരഞ്ഞെടുപ്പില്‍ ആര്‍ക്ക് പിന്തുണ കൊടുക്കണമെന്ന് ഞങ്ങളുടെ പ്രസിഡന്റ് പറഞ്ഞിട്ടുണ്ടെന്നും എന്‍സിപി പിന്തുണയ്ക്കുന്ന സ്ഥാനാര്‍ത്ഥി മാത്രമേ വിജയിക്കുകയുള്ളൂവെന്നും കരുണാകരന്‍ താമരശ്ശേരിയില്‍ നടന്ന പ്രചാരണയോഗത്തില്‍ പറഞ്ഞു.
പ്രസംഗം കഴിഞ്ഞയുടന്‍ തന്നെ സിപിഎം ജില്ലാ സെക്രട്ടറി ടി.പി.രാമകൃഷ്ണന്‍ കരുണാകരന്റെ അടുത്തെത്തി കുശലാന്വേഷണം നടത്തി. ഫോട്ടോയ്ക്ക് കരുണാകരനോടൊപ്പം പോസ് ചെയ്യാനും രാമകൃഷ്ണന്‍ തയ്യാറായി.
രാമകൃഷ്ണന്‍ കരുണാകരനെ സന്ദര്‍ശിക്കാനെത്തിയതില്‍ പ്രത്യേകിച്ചൊന്നും കാണുന്നില്ലെന്ന് എന്‍സിപി നേതാവ് സിറിയക് ജോണ്‍ പറഞ്ഞു.












Click it and Unblock the Notifications