കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കലാം വീണ്ടും രാഷ്ട്രപതിയാവുന്നതിന് ബിജെപി പിന്തുണ

  • By Staff
Google Oneindia Malayalam News

ദില്ലി: എ.പി.ജെ.അബ്ദുള്‍ കലാം രണ്ടാമതും രാഷ്ട്രപതിയാവുന്നതിന് ബിജെപി പിന്തുണ പ്രഖ്യാപിച്ചു. രാഷ്ട്രപതി തിരഞ്ഞെടുപ്പിന് എട്ടു മാസം ബാക്കി നില്‍ക്കെയാണ് ബിജെപി കലാമിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്.

മുസ്ലിംങ്ങള്‍ പ്രധാന ഘടകമാവുന്ന ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തിലാണ് ബിജെപിയുടെ ഈ പ്രഖ്യാപനം.

കഴിഞ്ഞ തവണ യുപി മുഖ്യമന്ത്രി മുലായംസിംഗ് യാദവായിരുന്നു കലാമിന്റെ പേര് രാഷ്ട്രപതി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കൊണ്ടുവന്നത്. ഇത്തവണ ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ ബിജെപി കലാമിന്റെ പേര് തിരഞ്ഞെടുപ്പ് തന്ത്രമായി ഉപയോഗിക്കുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X