ജീവന്‍ ടിവി ബ്യൂറോ ചീഫിനെ ആക്രമിച്ചു
ദില്ലി: മധ്യദില്ലിയില്‍ ജീവന്‍ ടിവി ബ്യൂറോ ചീഫ് ജോര്‍ജ് ജോസഫിനെ ഒരു സംഘം അജ്ഞാതര്‍ ആക്രമിച്ചു.
ശനിയാഴ്ച ഉച്ചക്കു ശേഷം ന്യൂ രാജേന്ദ്ര നഗറിലെ ജോര്‍ജ് ജോസഫിന്റെ ഓഫീസില്‍ വച്ചാണ് ആക്രമമുണ്ടായത്. അദ്ദേഹത്തെ ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അക്രമികളെ പൊലീസ് തിരയുന്നുണ്ട്. പ്രാദേശികമായ തര്‍ക്കത്തെ ചൊല്ലിയാണ് അക്രമം നടന്നതെന്ന് കരുതുന്നു.












Click it and Unblock the Notifications