പ്രത്യേക ടൂറിസം മേഖലകള്‍ സ്ഥാപിക്കും
ദില്ലി: പ്രത്യേക സാമ്പത്തിക മേഖലകളുടെ മാതൃകയില്‍ പ്രത്യേക ടൂറിസം മേഖലകള്‍ സ്ഥാപിക്കാന്‍ കേന്ദ്രം ആലോചിക്കുന്നു.
ദേശീയ ടൂറിസം ഉപദേശക കൗണ്‍സില്‍ യോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനമെടുത്തിട്ടുണ്ട്. പ്രധാന ടൂറിസം കേന്ദ്രങ്ങളിലും നഗരങ്ങളിലും തീരദേശങ്ങളിലുമായിരിക്കും പ്രത്യേക ടൂറിസം മേഖലകള്‍ സ്ഥാപിക്കുന്നത്.
ഓരോ ടൂറിസം മേഖലയിലും 2000 മുതല്‍ 3000 വരെ ഹോട്ടല്‍ മുറികളും നൂറോളം റസ്റോറന്റുകളും ഷോപ്പിംഗ്, വിനോദം എന്നിവയ്ക്കുള്ള സൗകര്യങ്ങളും ഉണ്ടായിരിക്കും. സംസ്ഥാന സര്‍ക്കാരിക്കും ടൂറിസം മേഖലയ്ക്കുള്ള പ്രദേശം കണ്ടെത്തുന്നത്. സ്വകാര്യ മേഖല ടൂറിസം മേഖലയില്‍ വേണ്ട സര്‍വീസുകള്‍ ഒരുക്കും.
പ്രത്യേക സാമ്പത്തിക മേഖലയ്ക്കുള്ള എല്ലാ ആനുകൂല്യങ്ങളും ടൂറിസം മേഖലകള്‍ക്കുമുണ്ടായിരിക്കും.












Click it and Unblock the Notifications