മുല്ലപ്പെരിയാറില്‍ ഭൂകമ്പമാപിനി സ്ഥാപിച്ചു
കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിനടുത്ത് വൈദ്യുതി ബോര്‍ഡിന്റെ ഗവേഷണ വിഭാഗം ഭൂകമ്പമാപിനി സ്ഥാപിച്ചു.
അണക്കെട്ടിന് ആറു കിലോമീറ്റര്‍ അകലെ വള്ളക്കടവിലാണ് ഭൂകമ്പമാപിനി സ്ഥാപിച്ചത്. ആറു ലക്ഷം രൂപയാണ് ഭൂകമ്പമാപിനിയുടെ വില.
രണ്ടു മാസം മുമ്പ് മുല്ലപ്പെരിയാര്‍ അണക്കെട്ട് പ്രദേശത്ത് ഉണ്ടായ ഭൂചലനം പരിഭ്രാന്തി വിതച്ചിരുന്നു. അന്ന് അണക്കെട്ട് പ്രദേശത്ത് ഭൂചലമുണ്ടായിട്ടില്ലെന്ന നിലപാടാണ് തമിഴ്നാട് സ്വീകരിച്ചത്. ഈ സാഹചര്യത്തിലാണ് ഭൂകമ്പമാപിനി സ്ഥാപിച്ചത്.












Click it and Unblock the Notifications