ടാങ്കര്‍ ലോറി സമരം പിന്‍വലിച്ചു
കൊച്ചി: മൂന്ന് ദിവസമായി തുടരുകയായിരുന്ന ടാങ്കര്‍ ലോറി സമരം പിന്‍വലിച്ചു. എറണാകുളം ജില്ലാ കളക്ടര്‍ മുഹമ്മദ് ഹനീഷുമായി ടാങ്കര്‍ ലോറിയുടമാ പ്രതിനിധികള്‍ ഞായറാഴ്ച നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ ധാരണയായത്.
ചര്‍ച്ച മൂന്ന് മണിക്കൂര്‍ നീണ്ടുനിന്നു. സമരം നേരിടുന്നതിനായി സര്‍ക്കാര്‍ ലോറികള്‍ പിടിച്ചെടുത്ത് സര്‍വീസ് നടത്താന്‍ തുടങ്ങിയ സാഹചര്യത്തിലാണ് സമരം പിന്‍വലിച്ചത്.












Click it and Unblock the Notifications