ടാങ്കര്‍ ലോറി സമരം തുടരുന്നു
തിരുവനന്തപുരം: ടാങ്കര്‍ ലോറി സമരം മൂന്നാം ദിവസമായ ഞായറാഴ്ചയും തുടരുന്നു. സമരം നേരിടുന്നതിന്റെ ഭാഗമായി കൊച്ചിയില്‍ 30 ലോറികള്‍ പിടിച്ചെടുത്തു.
ലോറി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍ സമരം തുടങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നു മുതല്‍ സമരം തുടങ്ങുമെന്ന് തീരുമാനിച്ചിട്ടില്ല.
ഒന്നോ രണ്ടോ ദിവസത്തിനകം സംസ്ഥാനത്തെ മിക്ക പമ്പുകളിലും പെട്രോളും ഡീസലും തീരുമെന്നതാണ് സ്ഥിതി.
കൊച്ചിയില്‍ ലോറികള്‍ പിടിച്ചെടുക്കാനെത്തിയ എറണാകുളം ആര്‍ടിഒയെ ലോറിയുടമകള്‍ തടഞ്ഞുവച്ചത് സംഘര്‍ഷത്തിനിടയാക്കി.












Click it and Unblock the Notifications