തിരുവമ്പാടി ഉപതിരഞ്ഞെടുപ്പ് തിങ്കളാഴ്ച
കോഴിക്കോട്: തിരുവമ്പാടി നിയോജക മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് തിങ്കളാഴ്ച നടക്കും. ഉപതിരഞ്ഞെടുപ്പ് പ്രചാരണം ശനിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെ സമാപിച്ചു.
തിങ്കളാഴ്ച രാവിലെ ഏഴ് മണിക്ക് പോളിംഗ് ആരംഭിക്കും. വൈകീട്ട് അഞ്ച് മണി വരെയാണ് പോളിംഗ്. എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ കടുത്ത മത്സരം നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ വിജയം ആര്‍ക്കെന്ന് ഡിസംബര്‍ ഏഴ് വ്യാഴാഴ്ച അറിയാം.
യുഡിഎഫിന്റെ കുത്തക തകര്‍ത്ത് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്തായി ചാക്കോ നേടിയ വിജയം നിലനിര്‍ത്താനാവുമെന്ന ശുഭാപ്തിവിശ്വാസത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോര്‍ജ് എം.തോമസ്. അതേ സമയം മണ്ഡലം തിരിച്ചുപിടിക്കാനാവുമെന്ന കണക്കുകൂട്ടലിലാണ് യുഡിഎഫ്. വി.എം. ഉമ്മറാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി.












Click it and Unblock the Notifications