ബാബു എം. പാലിശേരിക്കെതിരായ ഹര്‍ജി തള്ളി
ദില്ലി: കുന്നംകുളം എംഎല്‍എ ബാബു എം. പാലിശേരിക്കെതിരായ തിരഞ്ഞെടുപ്പ് ഹര്‍ജി സുപ്രിം കോടതി തള്ളി.
യഥാര്‍ത്ഥ പേര് മറച്ചുവച്ച് തിരഞ്ഞെടുപ്പില്‍ മത്സരിച്ചുവെന്നായിരുന്നു ആടാട്ട് പഞ്ചായത്ത് പ്രസിഡന്റ് അനില്‍ അക്കരെ നല്‍കിയ ഹര്‍ജിയിലെ ആരോപണം.
ഇരുപത് വര്‍ഷമായി തന്റെ കക്ഷിയുടെ പേര് ബാബു എം. പാലിശേരി എന്നു തന്നെയാണെന്ന് ബാബുവിന്റെ അഭിഭാഷകന്‍ വാദിച്ചു. ഇക്കാര്യം അംഗീകരിച്ച കോടതി പരാതിയുണ്ടെങ്കില്‍ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം അക്കാര്യം ബോധിപ്പിക്കണമെന്ന് വ്യക്തമാക്കി.












Click it and Unblock the Notifications