ഗൃഹനാഥന്‍ ഭാര്യയെയും മകനെയും വെട്ടിക്കൊന്നു
പാല: പൂഞ്ഞാറിലെ വെട്ടിപ്പറമ്പില്‍ ഗൃഹനാഥന്‍ ഭാര്യയെയും മകനെയും വെട്ടിക്കൊന്നു. മകള്‍ക്ക് ഗുരുതരമായി പരുക്കേറ്റു.
ഇടയാടില്‍ ടോമി എന്നയാളാണ് തിങ്കളാഴ്ച രാവിലെ ഭാര്യ അല്‍ഫോന്‍സ(40), മകന്‍ വിനീത്(19) എന്നിവരെ വെട്ടിക്കൊന്നത്. പരുക്കേറ്റ മകള്‍ അനുമോള്‍(10) കോട്ടയത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകായാണ്.
ഭാര്യയെയും മക്കളെയും വെട്ടിയശേഷം ടോമി സ്വയം വെട്ടിപ്പരുക്കേല്‍പ്പിച്ചു. ഇയാളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.












Click it and Unblock the Notifications