Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയില്‍ വളപ്പിലെ കയ്യൂര്‍ സ്മാരകം മുഖ്യമന്ത്രി അനാച്ഛാദനം ചെയ്തു

കണ്ണൂര്‍: കയ്യൂര്‍ സമരവുമായി ബന്ധപ്പെട്ട് തൂക്കിലേറ്റിയ നാല് സേനാനികള്‍ക്കായി കണ്ണൂര്‍ ജയിലില്‍ വളപ്പില്‍ പണികഴിപ്പിച്ച സ്മാരകം മുഖ്യമന്ത്രി അച്യുതാനന്ദന്‍ അനാച്ഛാദനം ചെയ്തു.

കയ്യൂര്‍ സമരവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജയിലില്‍ തൂക്കിലേറ്റിയ മഠത്തില്‍ അപ്പു, കോയിത്താറ്റില്‍ ചിരുകണ്ഠന്‍, പള്ളിക്കല്‍ അബൂബക്കര്‍, പൊടേര കുഞ്ഞമ്പു നായര്‍ എന്നിവര്‍ക്കാണ് ജയില്‍ വളപ്പില്‍ സ്മാരകം പണിഞ്ഞത്.

കയ്യൂര്‍ സ്മാരകം നിര്‍മ്മിക്കുന്നതിനെതിരെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് എതിര്‍പ്പുണ്ടായത് സ്വാതന്ത്യ്ര സമരചരിത്രത്തെക്കുറിച്ചുള്ള അറിവില്ലായ്മകൊണ്ടാണെന്ന് ഞായറാഴ്ച നടന്ന അനാച്ഛാദനച്ചടങ്ങില്‍ മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

സ്മാരകത്തെ എതിര്‍ക്കുന്നവരെല്ലാം സ്വാന്ത്യ്ര സമര സേനാനികളെ അപമാനിയ്ക്കുകയാണ് ചെയ്യുന്നത്. കയ്യൂര്‍ സമരത്തിലെ നാല് സേനാനികളെ തൂക്കിക്കൊന്നതിലൂടെയാണ് കണ്ണൂര്‍ ജയില്‍ ശ്രദ്ധേയമായത്. വരുന്ന തലമുറയ്ക്ക് സ്വാതന്ത്യ്ര സമരത്തെപ്പറ്റിയും അതില്‍ പങ്കെടുത്തവരെപ്പറ്റിയും അറിവുണ്ടാകണമെങ്കില്‍ ഇത്തരം സ്മാരകങ്ങള്‍ ആവശ്യമാണ്- അദ്ദേഹം പറഞ്ഞു.

നിരവധി എതിര്‍പ്പുകള്‍ക്കിടയിലാണ് കണ്ണൂര്‍ ജയില്‍വളപ്പില്‍ കയ്യൂര്‍ സ്മാരകം പണിതുയര്‍ത്തിയത്. ഇടതുപക്ഷത്തിന്റെ അധികാര ദുര്‍വിനിയോഗമാണിതെന്നും ജയില്‍ നിയമത്തിന്റെ ലംഘനമാണെന്നും പരക്കെ ആരോപണമുണ്ട്.

കയ്യൂര്‍ സമരം സ്വാതന്ത്യ്ര സമരത്തിന്റെ ഭാഗമല്ലെന്നും ഒരു പൊലീസുകാരനെ എറിഞ്ഞുകൊന്ന കേസിലാണ് ഇവര്‍ നാലുപേരെയും കണ്ണൂര്‍ ജയിലില്‍ തൂക്കിക്കൊന്നതെന്നും എം.ജി.എസ് നാരായണനുള്‍പ്പെടെയുള്ള ചരിത്ര കാരന്മാര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+