അക്രമങ്ങള്‍ക്കെതിരെ ഓപ്പറേഷന്‍ ഡിസംബര്‍
തിരുവനന്തപുരം: നഗരത്തില്‍ വര്‍ദ്ധിച്ചുവരുന്ന അക്രമപ്രവര്‍ത്തനങ്ങള്‍ തടയുന്നതിനായി തിരുവന്തപുരം സിറ്റി പൊലീസ് ഓപ്പറേഷന്‍ ഡിസംബര്‍ എന്ന പുതിയ പരിപാടി ആരംഭിക്കുന്നു.
നഗരപരിധിയില്‍ അടുത്തിടെ നടന്ന രണ്ട് കൊലപാതകങ്ങളടക്കമുള്ള അക്രമസംഭവങ്ങളെ മുന്‍നിര്‍ത്തിയാണ് അക്രമികള്‍ക്കെതിരെ കര്‍ശന നടപടികളെടുക്കാന്‍ പൊലീസ് തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഓപ്പറേഷന്‍ ഡിസംബര്‍ എന്ന പേരില്‍ പുതിയ പരിപാടി ആരംഭിക്കുന്നതെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ കെ. പത്മകുമാര്‍ പറഞ്ഞു.
പരിപാടിയുടെ ഭാഗമായി നഗരപരിധിയിലെ പൊലീസ് സ്റേഷനുകളില്‍ പഴയ കേസുകളിലുള്‍പ്പെട്ടവരും അറസ്റ്ചെയ്യപ്പെടാത്തവരുമായ കുറ്റവാളികളെക്കുറിച്ചുള്ള മുഴുവന്‍ വിശദാംശങ്ങളും ശേഖരിയ്ക്കും. ഇവരുടെ ഫോട്ടോ, വിരലടയാളം എന്നിവ അടക്കമുള്ള വിവരങ്ങളെടുത്ത് നിരീക്ഷണ സംവിധാനം ശക്തമാക്കും.
എല്ലാ തിങ്കളാഴ്ചകളിലും സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തില്‍ സ്ക്വാഡുകള്‍ രൂപീകരിക്കും. ഇപ്പോള്‍ നിലവിലുള്ള മൈത്രി പൊലീസ്, ഷാഡോ പൊലീസ് എന്നീ സംവിധാനങ്ങള്‍ ഏറെ ഫലപ്രദമായിട്ടുണ്ടെന്ന് കമ്മിഷണര്‍ പറഞ്ഞു.












Click it and Unblock the Notifications