ടെക്നോസിറ്റിക്കായി 500 ഏക്കര്‍ ഏറ്റെടുക്കും
തിരുവനന്തപുരം: ടെക്നോസിറ്റിക്ക് വേണ്ടി സര്‍ക്കാര്‍ 500 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് നല്‍കുമെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു.
തിങ്കളാഴ്ച മന്ത്രിസഭായോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടെക്നോപാര്‍ക്കിന് സമീപത്തായിരിക്കും ടെക്നോസിറ്റിക്ക് വേണ്ടി ഭൂമി ഏറ്റെടുക്കുക. സ്ഥലമെടുപ്പ് സംബന്ധിച്ച് ഇപ്പോഴുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാനും സ്ഥലമെടുപ്പ് പ്രക്രിയ വേഗത്തില്‍ പൂര്‍ത്തിയാക്കാനും പരാമാവധി സഹകരണം സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടാകും - മുഖ്യമന്ത്രി പറഞ്ഞു.
വിഴിഞ്ഞം പദ്ധതിയുടെ റീ-ടെന്‍ഡര്‍ നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി സര്‍വകക്ഷിയോഗം വിളിക്കും. തൃശൂര്‍ സാഹിത്യ അക്കാദമിക്ക് വേണ്ടി 35 സെന്റ് സ്ഥലം പതിച്ച് നല്‍കാന്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.












Click it and Unblock the Notifications