കൊച്ചി മെട്രോ റെയില്‍വേയ്ക്ക് ടെണ്ടര്‍ ഉടന്‍
കൊച്ചി: കൊച്ചി മെട്രോ റെയില്‍വേ പദ്ധതിയുടെ നിര്‍മാണ കരാറിനായി ഉടന്‍ ടെണ്ടര്‍ നല്‍കുമെന്ന് ദില്ലി മെട്രോ റെയില്‍വേ കോര്‍പ്പറേഷന്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഇ.ശ്രീധരന്‍ അറിയിച്ചു.
ദില്ലി മെട്രോ റെയില്‍വേ കോര്‍പ്പറേഷന്‍ കരാറിന്റെ വിശദാംശങ്ങള്‍ തയ്യാറാക്കിവരികയാണ്. കൊച്ചി മെട്രോ റെയില്‍വേ പദ്ധതിയുടെ കണ്‍സള്‍ട്ടാന്റായി ദില്ലി മെട്രോ റെയില്‍വേ കോര്‍പ്പറേഷനെ നിയോഗിച്ചിരുന്നു.
പദ്ധതിയുടെ പ്രത്യേക ചുമതലയ്ക്കായി ഒരു മുഴുവന്‍ സമയ ഓഫീസറെ നിയമിക്കണമെന്ന് ശ്രീധരന്‍ നിര്‍ദേശിച്ചു. സമയബന്ധിതമായി പദ്ധതി പൂര്‍ത്തിയാക്കുന്നതിന്റെ ചുമതല ഈ ഉദ്യോഗസ്ഥനായിരിക്കണം. ഇക്കാര്യം താന്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ട്. ഓഫീസര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്ന ഏതാനും പേരുടെ ലിസ്റ് സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ടെന്നും ഓഫീസറെ അടുത്തു തന്നെ പ്രഖ്യാപിക്കുമെന്നും ശ്രീധരന്‍ പറഞ്ഞു.
ദില്ലി മെട്രോ റെയില്‍വേ പദ്ധതിയുടെ ആദ്യഘട്ടമായി 65 കിലോമീറ്റര്‍ പദ്ധതി നടപ്പാക്കിയതോടെ ദില്ലിയില്‍ മലിനീകരണം 30 ശതമാനവും അപകടങ്ങള്‍ 60 ശതമാനവും കുറഞ്ഞതായി ശ്രീധരന്‍ പറഞ്ഞു.












Click it and Unblock the Notifications