70 കിലോഗ്രാം സ്വര്‍ണം കൊണ്ട് തുലാഭാരം
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരു ഭക്തന്‍ 70 കിലോഗ്രാം സ്വര്‍ണം കൊണ്ട് തുലാഭാരം തൂക്കി.
ബാംഗ്ലൂരിലെ ശോഭാ ഗ്രൂപ്പ് കമ്പനീസ് മാനേജിംഗ് ഡയറക്ടര്‍ ടി.എന്‍.സി.മേനോനാണ് ആറ് കോടി രൂപയോളം മുടക്കി തുലാഭാരം നടത്തിയത്.
സ്വര്‍ണബിസ്കറ്റുകളായാണ് തുലാഭാരം തൂക്കുന്നതിനുള്ള സ്വര്‍ണം കൊണ്ടുവന്നത്. തുലാഭാരം നടക്കുമ്പോള്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ചടങ്ങ് കഴിഞ്ഞയുടനെ സ്വര്‍ണം ദേവസ്വം സ്ട്രോംഗ്റൂമിലേക്കു മാറ്റി.












Click it and Unblock the Notifications