മുല്ലപ്പെരിയാര്‍: ഉപരോധക്കാരെ അറസ്റ്ചെയ്ത് നീക്കി
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പുയര്‍ത്തണമെന്നാവശ്യപ്പെട്ട് കേരളാ-തമിഴ്നാട് അതിര്‍ത്തിയില്‍ റോഡ് ഉപരോധിച്ച വിവിധ തമിഴ് സംഘടനാ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്ചെയ്ത് നീക്കി.
തമിഴ്നാട്ടിലെ വിവിധ രാഷ്ട്രീയ കക്ഷികളും കര്‍ഷക സംഘടനകളുമാണ് കേരളത്തിലേയ്ക്കുള്ള റോഡുകള്‍ ഉപരോധിച്ചത്.
ഉപരോധത്തിന് നേതൃത്വം നല്‍കിയ തമിഴ് ദേശീയ ഇയക്കം നേതാവ് രി. നെടുമാരന്‍ അടക്കമുള്ള നേതാക്കളെ അറസ്റുചെയ്തിട്ടുണ്ട്.
കൊല്ലം-തേനി , കൊല്ലം-ചെങ്കോട്ട, എന്നീപാതകളില്‍ ഇരുന്നൂറോളം പേരാണ് രാവിലെ ഉപരോധത്തിനെത്തിയത്. രണ്ടു പാതകളിലും കനത്ത പൊലീസ് സന്നാഹം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊലീസ് ഇടപെട്ടതിനാല്‍ ഒരു മണിക്കൂറിന് ശേഷം ഗതാഗതം പൂര്‍വ്വസ്ഥിതിയിലായി.
ഇതിനിടെ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തരുതെന്നാവശ്യപ്പെട്ട് മുല്ലപ്പെരിയാര്‍ പരിസ്ഥിതി സംരക്ഷണ സമിതി അണക്കെട്ടിലേയ്ക്ക് പ്രക്ഷോഭയാത്ര നടത്തുന്നുണ്ട്.
ഉപരോധം നടത്തിയാല്‍ തമിഴ്നാട്ടില്‍ നിന്നുമുള്ളചരക്കുകള്‍ ഇനിമുതല്‍ കേരളത്തിലേയ്ക്ക് കടത്തിവിടില്ലെന്ന് സമിതി അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications